കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഹൈക്കോടതി അഭിഭാഷകർ പ്രതിഷേധ കൂട്ടായ്മ ചേർന്നു.

സംസ്ഥാനമോട്ടാകെ പൊതുജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വരുമ്പോൾ കേരള ഹൈക്കോടതി മാത്രം തുറന്നു പ്രവർത്തിക്കുന്നില്ല. കോടതി തുറന്ന് പ്രവർത്തിക്കുകയും ഫയൽലിംഗിലും കേസ്കൾ പോസ്റ്റ്‌ ചെയുന്നതിലും ഉള്ള പ്രശ്നങ്ങൾ ഉടനടി പരിഹരിക്കണം എന്നും ആവിശ്യപ്പെട്ട് കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഹൈകോടതി അഭിഭാഷകർ പ്രതിഷേധ കൂട്ടായ്മ ചേർന്നു. KHCAA പ്രസിഡന്റ്‌ ശ്രീ അഡ്വ തോമസ് എബ്രഹാം, സീനിയർ അഡ്വ. T. കൃഷ്ണനുണ്ണി, സെക്രട്ടറി അഡ്വ. T. R രഞ്ജിത്, KFWL പ്രസിഡന്റ്‌ പി. കെ ശാന്തമ്മ, സൈബി ജോസ് കിടങ്ങൂർ, അഡ്വ C. E ഉണ്ണികൃഷ്ണൻ, അഡ്വ കൃഷ്ണദാസ് പി നായർ, അഡ്വ. അനിൽ എസ് രാജ് അഡ്വ.ഹനിൽ കുമാർ, അഡ്വ. ലത പ്രഭാകരൻ, അഡ്വ ലേഖ സുരേഷ്, അഡ്വ. ആശ ചെറിയാൻ എന്നിവർ സംസാരിച്ചു.