കോവിഡ് ചികിത്സാ സഹായധനവുമായി ഹൈക്കോടതി അഭിഭാഷക ക്ഷേമനിധി ട്രസ്റ്റ്

അനുദിനം വ്യാപിക്കുന്ന കോവിഡ് മഹാമാരിയിൽ ഹൈക്കോടതി അഭിഭാഷകരുടെ ചികിത്സാ സഹായത്തിനായി ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ്റെ നേതൃത്യത്തിലുള്ള ക്ഷേമനിധി ട്രസ്റ്റ് .
ക്ഷേമനിധി ട്രസ്റ്റ് അംഗങ്ങളായ ഹൈക്കോടതി അഭിഭാഷകർ 1000 രൂപ വാർഷിക വരിസംഖ്യ അടയ്ക്കുന്നതോടെ

  1. കോവിഡ് ബാധിച്ച്; അഞ്ചു ദിവസത്തിൽ കൂടുതൽ ഹോസ്പിറ്റലിൽ വെൻ്റിലേറ്റർ/ഐ.സി.യു ചികിത്സയിലാണെങ്കിൽ 25000 രൂപയിൽ കൂടുതൽ ഒരു ലക്ഷം രൂപ വരെയുള്ള ആശുപത്രി ചെലവ് ട്രസ്റ്റ് വഹിക്കും.
  2. കൊറോണ പോസറ്റീവായി ആശുപത്രിയിൽ ചികിത്സയിലാണെങ്കിൽ 25000 രൂപ വരെയുള്ള ആശുപത്രി ചെലവ് ട്രസ്റ്റ് വഹിക്കും.
  3. ചികിത്സയ്ക്കിടെ കോവിഡ് ബാധിച്ച് മരണം സംഭവിക്കുന്ന ട്രസ്റ്റ് അംഗത്തിൻ്റെ കുടുംബത്തിന് ഉടൻ 3 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം എത്തിക്കും.

ഇത് സംബന്ധിച്ച സാമൂഹ്യ ക്ഷേമ പദ്ധതി – 3 ന്- കേരള ഹൈക്കോടതി അഭിഭാഷക ക്ഷേമനിധി ട്രസ്റ്റിൻ്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗീകാരം നൽകി. ട്രസ്റ്റ് ജനറൽ ബോഡിയുടെ അനുമതി ലഭിക്കുന്നതോടെ പദ്ധതി പ്രാബല്യത്തിൽ വരും. കേരള ഹൈക്കോടതിയിലെ അഭിഭാഷകരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമം മുൻനിർത്തി 2011 ൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ രൂപീകരിച്ചതാണ് ക്ഷേമനിധി ട്രസ്റ്റ്. 600 ലധികം ഹൈക്കോടതി അഭിഭാഷകർ നിലവിൽ ട്രസ്റ്റിൽ അംഗങ്ങളായി ഉണ്ട്. കോവിഡ് വ്യാപനത്തിൽ ചികിത്സാ സഹായം കിട്ടാതെ അംഗങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യം പരിഗണിച്ച് അസോസിയേഷൻ എക്സിക്യുട്ടീവ് കമ്മറ്റിയുടെ നിർദ്ദേശത്തെ തുടർന്നാണ് ട്രസ്റ്റ് ബോർഡ് പുതിയ സ്കീമിന് രൂപം നൽകിയത്.

T. R. രഞ്ജിത്
സെക്രട്ടറി
KHCAAWFT